News
ഡിപ്ലോമ ഇൻ ടൂറിസം &ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്: മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ യു. ജി. സി. ധനസഹായത്തോടെ കേന്ദ്ര ഗവ. അംഗീകൃത തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. 6 മാസമാണ് കോഴ്സ് പൂർത്തിയാക്കാൻ വേണ്ടത്. ആദ്യത്തെ മൂന്ന് മാസം ക്ലാസ്സുകളും അടുത്ത മൂന്ന് മാസം ഇന്റേൻഷിപ്പുമാണ്. റിസോർട്ടുകൾ, ഹോം സ്റ്റേ, എന്നിവ സ്വന്തമായി തുടങ്ങാൻ ആഗ്രഹിക്കുന്നവർ, ഇത്തരം സ്ഥാപനങ്ങളിലിൽ മാനേജർ/ സ്റ്റാഫ്‌ തസ്തികകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർ എന്നിവർക്ക് ഉപകരിക്കുന്ന കോഴ്സ് ആണിത്. റിസോർട്ടുകളിലും , ഹോട്ടലുകളിലും നിന്നും ഇന്റേൺഷിപ്പിന്റെ ഭാഗമായി ലഭിക്കുന്ന തൊഴിൽ പരിചയം, കേരളത്തിലെ പ്രധാന ടൂറിസം മേഖലയായ ഇടുക്കിയിൽ നിരവധി തൊഴിലവസരങ്ങൾ നേടുവാൻ സഹായിക്കും. കേന്ദ്ര സർക്കാർ ഏജൻസി ആയ SSC (Sector Skill Council) കോഴ്സിന്റെ അവസാനം പരീക്ഷ നടത്തുകയും അന്തർദേശീയ അംഗീകാരമുള്ള അവരുടെ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നതാണ്. ഇസ്രായേൽ പോലുള്ള രാജ്യങ്ങളിലേക്ക് കെയർ ടേക്കർ ജോലികൾ താല്പര്യമുള്ളവർക്ക് ഒരു അധിക യോഗ്യത എന്ന നിലയിൽ ഈ കോഴ്സ് ഉപകരിച്ചേക്കാം. അടിസ്ഥാന യോഗ്യത : പ്രത്യേക അടിസ്ഥാന യോഗ്യതകളൊന്നും നിർദേശിക്കുന്നില്ല. ആദ്യം അപേക്ഷിക്കുന്ന 30 പേർക്കാണ് അവസരം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്കോളർഷിപ് ലഭിക്കുന്നതാണ്. കൂടുതൽ അപേക്ഷകരുണ്ടായാൽ ഉചിതമായ രീതിയിൽ അഡ്മിഷൻ നടത്തുന്നതാണ്. കോഴ്സിന് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തുക. Click (ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ഇവ കരുതുക ) ഫോം submit ചെയ്ത ശേഷം കാണുന്ന വാട്സ്ആപ്പ് ഗ്രൂപ്പ്‌ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരുക. അന്വേഷണങ്ങൾക്ക് :9961787200